2012-ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, അവിടെ പഠിക്കുന്ന അന്തർദേശീയ വിദ്യാർത്ഥികൾക്കായുള്ള പോസ്റ്റ്-സ്റ്റഡി വിസ നിർത്തലാക്കിയപ്പോൾ, രാജ്യത്തെ ഭൂരിപക്ഷം വരുന്ന പ്രമുഖപത്രങ്ങളും അതിനെ ഒരു മണ്ടത്തരമായ തീരുമാനം എന്നാണ് വിശേഷിപ്പിച്ചത്. അതിനു ശേഷം, ഇക്കാലയളവിൽ, യുകെയിൽ പഠിക്കാൻ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെത് ഉൾപ്പെടെ എണ്ണം ഗണ്യമായി കുറഞ്ഞു. അന്താരാഷ്ട്ര വിദ്യാർത്ഥികൾ ദീർഘകാലം കാലം രാജ്യത്ത് താമസിക്കാനും സ്ഥിരതാമസമാക്കാനുമുള്ള ആഗ്രഹത്തോടെയുമാണ് ബ്രിട്ടനിലേക്ക് എത്തുന്നത്. എന്നാൽ കുറച്ചു കാലത്തേക്ക് എങ്കിലും പ്രധാനമന്ത്രിയുടെ തീരുമാനം അതിനു വിഘാതം സൃഷ്ടിച്ചു. എന്നാൽ 2019-ൽ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളുടെയും പത്രങ്ങളുടെയും ബഹുഭൂരിപഷം വരുന്ന വിദ്യാർത്ഥികളുടെയും സമ്മർദ്ദഫലമായി യുകെ സർക്കാർ രണ്ട് വർഷത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ പുനഃസ്ഥാപിച്ചു.
ഇതോടെ കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം രണ്ട് വർഷത്തേക്ക് യുകെയിൽ തുടരാനും ജോലി ചെയ്യാനും വിദ്യാർത്ഥികൾക്ക് സാധിച്ചു. നിയമം പുനഃസ്ഥാപിക്കാനുള്ള സർക്കാരിന്റെ ഈ നടപടിയെ ഏവരും അനുകൂലിച്ചു എങ്കിലും, 2 വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ എന്നത് 3 വർഷമാക്കണം എന്ന ആവിശ്യം കൂടി വിദ്യാർത്ഥികളും യൂണിവേഴ്സിറ്റികളും സർക്കാരിന് മുന്നിൽ ഉന്നയിച്ചു.
ദീർഘകാലം രാജ്യത്ത് തുടരാൻ അനുവദിക്കുന്ന രീതിയിൽ 3 വർഷമാക്കുന്നതുവഴി യുകെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസയ്ക്ക് കൂടുതൽ അന്തർദ്ദേശീയ വിദ്യാർത്ഥികളെ യുകെയിൽ പഠിക്കാനും ചേക്കേറാനും പ്രേരിപ്പിക്കാൻ കഴിയുമെന്ന് ബ്രിട്ടീഷ് സർവകലാശാലകൾ ആവശ്യപ്പെടുന്നു, അതിനായി നിയമത്തിൽ മാറ്റം വരുത്തണമെന്ന് അവർ സർക്കാരിനോട് തുടർച്ചയായി ആവശ്യപ്പെടുന്നു. പോസ്റ്റ് സ്റ്റഡി വിസ 2 വർഷത്തിൽ നിന്ന് 3 വർഷമായി വർധിപ്പിക്കുന്നത് രാജ്യത്തേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുമെന്നും ബ്രിട്ടനിൽ എമ്പാടുമുള്ള, സുദീർഘമായ പാരമ്പര്യം അവകാശപ്പെടാവുന്ന ഏറ്റവും പ്രശസ്തമായ സർവകലാശാലകളിൽ പഠിക്കാൻ സഹായിക്കുമെന്നും കരുതപ്പെടുന്നു. അടുത്തിടെ നടത്തിയ ഒരു സർവേയിൽ, അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 26 ബില്യൺ ഡോളർ പ്രയോജനം പ്രദാനം ചെയ്യുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ഇതോടെ കോവിഡ് പാൻഡെമിക് ബാധിച്ച വർഷങ്ങൾക്ക് ശേഷം, നിയമങ്ങളിൽ സാധ്യമായ മാറ്റത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ഇത് സർക്കാരിനെ പ്രേരിപ്പിക്കുന്നു. ഇത് സംഭവിക്കുകയാണെങ്കിൽ, യുകെയെക്കുറിച്ച് കൂടുതൽ പരിഗണിക്കാൻ ഇത് ഇന്ത്യൻ വിദ്യാർത്ഥികളെയടക്കം വലിയ രീതിയിൽ സഹായിക്കും.
ഓസ്‌ട്രേലിയ പോലെയുള്ള രാജ്യങ്ങൾ നിലവിൽ 4 വർഷത്തെ പോസ്റ്റ്-സ്റ്റഡി വിസ തങ്ങളുടെ വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. യു.കെയിലെ വിസ കാലയളവ് വർദ്ധിപ്പിക്കുന്നത് ഓസ്‌ട്രേലിയക്ക് സമാനമായ ഒരു സാഹചര്യത്തിലേക്ക് ബ്രിട്ടനേയും അടുപ്പിക്കുകയും മത്സരാധിഷ്ഠിത പോസ്റ്റ്-സ്റ്റഡി വർക്ക് വിസ ഓഫർ കൂടുതലായി തങ്ങളുടെ വിദ്യർത്ഥികൾക്ക് നൽകാനും അവരുടെ സേവനങ്ങൾ രാജ്യത്തിനായി പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കുകയും ചെയ്യും. വിദേശയുവതിയുവാക്കളെ രാജ്യത്തേക്ക് കടന്നുവരുവാനും മികച്ച യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ പ്രചോദിപ്പിക്കുകയും യുകെയിൽ അനുയോജ്യമായ ജോലികൾ കണ്ടെത്താൻ അവരെ അനുവദിക്കുകയും ചെയ്യുന്നത് രാജ്യപുരോഗതിക്ക് വളരെയേറെ വളരെ പ്രധാനമാണ് എന്നും നിലവിൽ സർക്കാർ മനസ്സിലാക്കുന്നുണ്ട് . രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദം കാരണം, യുകെ ഗവൺമെന്റ് തങ്ങളുടെ മുൻകാല നയങ്ങൾ അവലോകനം ചെയ്യുകയും 2 വർഷത്തെ പോസ്റ്റ്-സ്റ്റഡി വിസകൾ 3 വർഷമായി നീട്ടുന്നതിനുള്ള നിയമം ഭേദഗതി ചെയ്യാൻ പദ്ധതിയിടുകയും ചെയ്യുന്നതായി സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസ വിശകലന വിദഗ്ധരായ QS ഒരുലക്ഷം അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ നടത്തിയ ഒരു സർവേപ്രകാരം, പോസ്റ്റ് സ്റ്റഡി വർക്ക് വിസ 2 വർഷത്തിൽ നിന്നും 3 വർഷത്തിലേക്ക് നീട്ടുകയാണെങ്കിൽ വിദ്യാർത്ഥികളിൽ മൂന്നിൽ രണ്ട് പേരും യുകെയിൽ തുടർന്ന് പഠിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് വിശകലനം ചെയ്യുകയുണ്ടായി. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ ബ്രിട്ടീഷ് സ്ഥാപനങ്ങളിൽ പഠിക്കാൻ പ്രാപ്തരാക്കുന്നത് ഇന്ത്യൻ ഗവൺമെന്റിന്റെ മുൻ‌ഗണനവിഷയങ്ങളിൽ ഒന്നാണ്.ഇന്ത്യൻ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളിൽ ഇരുരാജ്യങ്ങളിൽ നിന്നും കൂടുതൽ പരിഗണനകൾ ഉണ്ടാകുന്നത് വിദ്യർത്ഥികൾക്ക് സമീപഭാവിയിൽ തന്നെ പ്രയോജനകരമാകും